2009 ഡിസംബർ 20, ഞായറാഴ്‌ച

അഗ്നിശലഭങ്ങൾ

പ്രണയമഴ
ചാറുന്ന
ഈ രാത്രിയിൽ
നമ്മളിരുളിന്റെ
കുടചൂടി
ഒരുമിച്ചു
പോകും.....
ഒരുശോകമായ്‌
വിഷുപക്ഷിതൻ
ഈണമായ്‌
നമ്മളീരാവിന്റെ
ഗാനമാകും,
പിന്നെ
നമ്മുടെ
ഹൃദയങ്ങൾ
ഒരുമിച്ചു ചേരുന്ന
ദ്രുത താളമായീ
സൻഡ്യ മറയും....
രാവിന്റെ കനൽകൂടു
തേടുന്ന ചിന്തയിൽ
നിറയുന്നു നിന്റെയീ
എകാന്ത ദുഃഖം
അതിലെന്റെ
രക്തമിറ്റിറ്റു വീഴുന്ന
ഒരു മിഴിയിണ
ഞാനെന്നും
തെടുന്നു...
നിന്റെ
വേദന
തുളുമ്പുന്ന
ഗാനമായ്‌
തീരുവാൻ
എന്നുമെന്നെന്നും
തേടുന്നു...
ഒരു പാടു
പാന്തരീ
വഴി വന്നുപൊയ്‌
കുറിചൂ
ശിലാ ലിഖിതമീ
പാതയിൽ,
അതിലെന്റെ
ആത്മവിലുരുകുന്ന
ഈണങ്ങൾ
ആരുമരിയതെ
ചേർത്തുവെചു
ഞാൻ
ആരുമറിയാതെ
ചേർത്തുവെചു..
എന്റെ കരളിലുരുകുന്ന
കാറ്റു പടർന്നു നിൻ
മുടിയകെ
തീ പിടികുമ്പോൾ
നേരമിരുൾ
തേടുന്നയീ
യാത്രയിൽ
പിന്നെ
ഞാനുമതിൽ
പങ്കു ചേരുമ്പോൾ സഖീ
നിന്റെ
ഇടനെഞ്ഞിൽ
ഉണരുന്ന
വേഗങ്ങളൊരൊന്നും
ചൊല്ലുന്നു
നേരമായ്‌....
മിഴികൾ
അടക്കാതിരിക്കാം
കൈകൾ
ഒരുമിച്ചു
ചേർത്തു പിടിക്കാം
കാറ്റിന്നു നേരെ
ഒഴുക്കിന്നു
മീതെ
അഗ്നിശലഭങ്ങലായ്‌
മാറാം
നമുക്കഗ്നിശലഭങ്ങളായ്‌
മാറാം.....



1 അഭിപ്രായം:

ഏറനാടന്‍ പറഞ്ഞു...

ജോഷീ ബ്ലോഗിന്റെ തലക്കെട്ടും മലയാളത്തിലാക്കൂ വേഗം..

അതുപോലെ അഭിപ്രായമിടുന്നതിന് വേഡ് വെരിഫിക്കേഷന് ഓപ്ഷന് ദയവായി ഡിസേബിളാക്കൂ, ഒഴിവാക്കൂ..