മാതൃതത്തിന്റെ
ദൈന്യതയിൽ നിന്ന്
സാഹോദര്യത്തിന്റെ
സഹനത്തിൽ നിന്ന്
അനുഭവങ്ങളുടെ
ചൂളയിൽ നിന്ന്
ഒരു രചിത പാഠം....
അരങ്ങുണരുന്നത്
ഇരുട്ടൂമുറിയുടെ
ഏകാന്തത്തയിലേക്ക്,
കണ്ണിൽ കനൽ
നിറച്ച്
വേദനയുടെ
ആഴി
കരളിലൊളിപ്പിച്ച്
രോസ്മേരി...
അവളുടെ
വാക്കുകളിലൂടെ
അരങ്ങിലേക്ക്
ഒരു യാത്ര..
വെന്തുണങ്ങിയ
അമ്മ,
ഭ്രാന്തിനും
സ്വപ്നത്തിനുമിടയിൽ
സഹോദരൻ,
ചെന്നായ മുഖം
പൂണ്ട
അഛൻ,
ദുരിതക്കടലിന്റെ
നടുക്കയത്തിൽ
ജീവിതം
നഷ്ടമായവർ...
കുരിശു
ചുമന്നു
കടന്നുപോയവൻ
കണ്ട
കഴ്ചകൾ..
ദൈന്യതയുടെ
ജീവിതങ്ങളെ
കടിച്ചു കീറാൻ
ചെന്നായ്ക്കൾ
പതിയിരികുമ്പോഴും
മഴത്തുള്ളിയെ
ഗർഭം ദരിച്ച്
ഒരില
ഇപ്പോഴും
ബാക്കിയാവുന്നുണ്ട്
റോസ്മേരിമാരുടെ
കണ്ണുകളിൽ
പ്രകാശം
നിറക്കാൻ......
(സതീഷ് കെ സതീഷ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന അവൾ എന്ന നടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ് അനുഭവം)
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)


2 അഭിപ്രായങ്ങൾ:
ജോഷീ അതിമനോഹരമായിരിക്കുന്നു കവിത!
അവൾ എന്ന നമ്മുടെ നാടകത്തെ ഏതാനും വരികളിലൂടെ അവതരിപ്പിച്ച കവിഭാവനയെ സമ്മതിച്ചിരിക്കുന്നു.
ബൂലോകവിഹായസ്സിലേക്ക് ജോഷിക്ക് ഈ സ്നേഹിതന്റെ സുസ്വാഗതം. സജീവമായി ഉണ്ടാവണേ എന്ന അഭ്യർത്ഥനയോടെ..
GOOD...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ