2009 ഡിസംബർ 27, ഞായറാഴ്‌ച

ഒട്ടകങ്ങൾ

ആറു

വർഷങ്ങളായി

ഈ മരുഭൂമിയിൽ

എത്തിയിട്ട്‌

എങ്കിലും

ഇതു വരെ

ഒരൊട്ടകത്തെ പോലും

കണ്ടിട്ടില്ല...

ദുബായ്ക്കും

ഷാർജക്കുമുള്ള

യാത്രക്കിടയിൽ

പരന്നുകിടക്കുന്ന

മരുഭൂമിയിലേക്കു

കണ്ണയക്കാറുണ്ട്‌,

ചുവടേന്തി

ഏന്തി വലിഞ്ഞു

എവിടെയെങ്കിലുമുണ്ടോ

എന്നറിയാൻ....

എന്നും

നടക്കാറുള്ള

വഴിയരികിലെ

പണി തീരാത്ത

അറുപത്തി രണ്ട്‌

നില

കെട്ടിടത്തിന്റെ

മുകൾ നിലയിൽ

നിന്നും ചാടി

ഒരാൻഡ്രാക്കാരൻ

ആത്മഹത്യ

ചെയ്തു,

വിഷാദ രോഗമായിരുന്നത്രെ...

ഇന്നും

ഞാൻ

നോക്കി

തല കറക്കുന്ന

ആ മുകൾ നിലയിലേക്ക്‌,

അവിടെ

നീല യൂണിഫോമിട്ട്‌

ഉറുമ്പു വലിപ്പത്തിൽ

തലങ്ങും വിലങ്ങും

ഒട്ടകങ്ങൾ...

ചില കാഴ്ചകൾ

അരികിലുണ്ടെങ്കിലും

കാണാൻ കഴിയില്ല

അകലേക്ക്‌

കണ്ണയച്ച്‌

അവ്ക്കായ്‌

നാം കാത്തിരിക്കുന്നു.....

4 അഭിപ്രായങ്ങൾ:

ദേവസേന പറഞ്ഞു...

നീലയും പച്ചയും ചുവപ്പും ഉടുപ്പുകളിഞ്ഞ ഒട്ടകങ്ങള്‍ നാമെല്ലാം. എന്തൊക്കെയോ ഓര്‍മ്മിപ്പിച്ചു.
ആശംസകള്‍.

ഉപാസന || Upasana പറഞ്ഞു...

vaayichchu
Nanne
:-)

Cartoonist പറഞ്ഞു...

കവിത്യല്ലെ?
ഒന്നൂടെ അസ്സലായിട്ട്
മുറുക്കണ്ടെ?
അല്ല, അങ്ങനെ വേണ്ടെ ? :)

ആശംസകള്‍!

Typist | എഴുത്തുകാരി പറഞ്ഞു...

കാത്തിരിപ്പ് തുടരൂ, കണ്ടുമുട്ടും എന്നെങ്കിലും.