2009, ഡിസംബർ 30, ബുധനാഴ്‌ച

ലൗജിഹാദ്‌

കുഞ്ഞുനാൾ

മുതലെയുള്ളതാണ്‌

മണ്ണപ്പം

ചുട്ടും

പൂത്താങ്കീരി

കളിച്ചും

വടക്കേലെ

അമ്പലത്തിലെ

ഉത്സവരാത്രിയിൽ

കണ്ണിൽ

കണ്ണുകൊണ്ട്‌

കഥ്കളിപദങ്ങൾ

ആടിയും

അങ്ങനെ അങ്ങനെ

ഓർമകളുടെ

ഒരു കളിയോടം

തന്നെയുണ്ട്‌....

കൂടെ കൂട്ടാമെന്നായപ്പോൾ

കൂട്ടികൊണ്ടുപോയി....

അങ്ങനെയാണ്‌

വേർതിരിവിന്റെ

ഈ ലോകത്ത്‌

അവനും

ഒരു ലൗജിഹാദിയായത്‌.....

2009, ഡിസംബർ 27, ഞായറാഴ്‌ച

ഒട്ടകങ്ങൾ

ആറു

വർഷങ്ങളായി

ഈ മരുഭൂമിയിൽ

എത്തിയിട്ട്‌

എങ്കിലും

ഇതു വരെ

ഒരൊട്ടകത്തെ പോലും

കണ്ടിട്ടില്ല...

ദുബായ്ക്കും

ഷാർജക്കുമുള്ള

യാത്രക്കിടയിൽ

പരന്നുകിടക്കുന്ന

മരുഭൂമിയിലേക്കു

കണ്ണയക്കാറുണ്ട്‌,

ചുവടേന്തി

ഏന്തി വലിഞ്ഞു

എവിടെയെങ്കിലുമുണ്ടോ

എന്നറിയാൻ....

എന്നും

നടക്കാറുള്ള

വഴിയരികിലെ

പണി തീരാത്ത

അറുപത്തി രണ്ട്‌

നില

കെട്ടിടത്തിന്റെ

മുകൾ നിലയിൽ

നിന്നും ചാടി

ഒരാൻഡ്രാക്കാരൻ

ആത്മഹത്യ

ചെയ്തു,

വിഷാദ രോഗമായിരുന്നത്രെ...

ഇന്നും

ഞാൻ

നോക്കി

തല കറക്കുന്ന

ആ മുകൾ നിലയിലേക്ക്‌,

അവിടെ

നീല യൂണിഫോമിട്ട്‌

ഉറുമ്പു വലിപ്പത്തിൽ

തലങ്ങും വിലങ്ങും

ഒട്ടകങ്ങൾ...

ചില കാഴ്ചകൾ

അരികിലുണ്ടെങ്കിലും

കാണാൻ കഴിയില്ല

അകലേക്ക്‌

കണ്ണയച്ച്‌

അവ്ക്കായ്‌

നാം കാത്തിരിക്കുന്നു.....

2009, ഡിസംബർ 25, വെള്ളിയാഴ്‌ച

അറുപത്തിനാല്‌

ആറും നാലും
കൂട്ടിയാൽ
പത്ത്‌ എന്ന്
കിട്ടും,
പത്തിൽ നിന്ന്
പൂജ്യം കുറച്ചാൽ
ഒന്ന് എന്നും
കിട്ടും,
എന്നാൽ
എത്ര
കൂട്ടിനോക്കിയിട്ടും
ഞങ്ങൾക്ക്‌
രണ്ട്‌
എന്നാണു
കിട്ടിയത്‌...
ഒരായിരം
ഹൃദയങ്ങളെ
കീറിമുറിച്ച
രണ്ട്‌......

2009, ഡിസംബർ 23, ബുധനാഴ്‌ച

പ്രതിബിംബം

നാമിപ്പോൾ
സമാന്തരമാഒയാഴുകുന്ന
രണ്ടു പുഴകളാണെന്ന്‌,
എട്ട്‌ വർഷങ്ങൾക്ക്‌
ശേഷം
എന്റെ മേൽവിലാസം
തേടിയെത്തിയ
അവളുടെ
കത്തിനെഴുതിയ
മറുപടി
വെട്ടിതിരുത്തലുകൾക്ക്‌
ശേഷം
ഞാൻ
കീറി കളഞ്ഞു...
പുതിയ
യജമാനൻ
അവളെ
പ്രദർശനശാലകളിൽ
പ്രദർശിപ്പിചും,
നർത്തനശാലകളിൽ
ന്രിത്തമാടിചും
കിടപ്പറയിൽ
മൃഗത്രിഷ്ണയോടെ
ഭോഗിച്ചും
ആനന്ദിക്കുന്നുവേന്ന്‌
അവൾ
എഴുതിയിരുന്നു.....
അയാൾക്ക്‌
തേറ്റപല്ലുകളും
കുറുനരി കൊമ്പുകളും
ഉണ്ടത്രെ...
പതുക്കെ
അവളുടെ
പ്രദർശന
ശാലകളിലും
നർത്തന വേദിയിലും
കിടപ്പു മുറിയിലും
ഞാൻ
ഒളിഞ്ഞു നോക്കാൻ
തുടങ്ങി....
ശേഷം,
എന്റെ
പ്രതിബിംബവും
തേറ്റപല്ലുകളും
കുറുനരി കൊമ്പുകളുമുള്ള
അവളുടെ
യജമാനന്റേതു
പോലെയായി.......

2009, ഡിസംബർ 20, ഞായറാഴ്‌ച

അവൾ

മാതൃതത്തിന്റെ
ദൈന്യതയിൽ നിന്ന്‌
സാഹോദര്യത്തിന്റെ
സഹനത്തിൽ നിന്ന്‌
അനുഭവങ്ങളുടെ
ചൂളയിൽ നിന്ന്‌
ഒരു രചിത പാഠം....
അരങ്ങുണരുന്നത്‌
ഇരുട്ടൂമുറിയുടെ
ഏകാന്തത്തയിലേക്ക്‌,
കണ്ണിൽ കനൽ
നിറച്ച്‌
വേദനയുടെ
ആഴി
കരളിലൊളിപ്പിച്ച്‌
രോസ്മേരി...
അവളുടെ
വാക്കുകളിലൂടെ
അരങ്ങിലേക്ക്‌
ഒരു യാത്ര..
വെന്തുണങ്ങിയ
അമ്മ,
ഭ്രാന്തിനും
സ്വപ്നത്തിനുമിടയിൽ
സഹോദരൻ,
ചെന്നായ മുഖം
പൂണ്ട
അഛൻ,
ദുരിതക്കടലിന്റെ
നടുക്കയത്തിൽ
ജീവിതം
നഷ്ടമായവർ...
കുരിശു
ചുമന്നു
കടന്നുപോയവൻ
കണ്ട
കഴ്ചകൾ..
ദൈന്യതയുടെ
ജീവിതങ്ങളെ
കടിച്ചു കീറാൻ
ചെന്നായ്ക്കൾ
പതിയിരികുമ്പോഴും
മഴത്തുള്ളിയെ
ഗർഭം ദരിച്ച്‌
ഒരില
ഇപ്പോഴും
ബാക്കിയാവുന്നുണ്ട്‌
റോസ്മേരിമാരുടെ
കണ്ണുകളിൽ
പ്രകാശം
നിറക്കാൻ......

(സതീഷ്‌ കെ സതീഷ്‌ രചനയും സംവിധാനവും നിർവ്വഹിക്കുന്ന അവൾ എന്ന നടകത്തിന്റെ റിഹേഴ്സൽ ക്യാമ്പ്‌ അനുഭവം)

അഗ്നിശലഭങ്ങൾ

പ്രണയമഴ
ചാറുന്ന
ഈ രാത്രിയിൽ
നമ്മളിരുളിന്റെ
കുടചൂടി
ഒരുമിച്ചു
പോകും.....
ഒരുശോകമായ്‌
വിഷുപക്ഷിതൻ
ഈണമായ്‌
നമ്മളീരാവിന്റെ
ഗാനമാകും,
പിന്നെ
നമ്മുടെ
ഹൃദയങ്ങൾ
ഒരുമിച്ചു ചേരുന്ന
ദ്രുത താളമായീ
സൻഡ്യ മറയും....
രാവിന്റെ കനൽകൂടു
തേടുന്ന ചിന്തയിൽ
നിറയുന്നു നിന്റെയീ
എകാന്ത ദുഃഖം
അതിലെന്റെ
രക്തമിറ്റിറ്റു വീഴുന്ന
ഒരു മിഴിയിണ
ഞാനെന്നും
തെടുന്നു...
നിന്റെ
വേദന
തുളുമ്പുന്ന
ഗാനമായ്‌
തീരുവാൻ
എന്നുമെന്നെന്നും
തേടുന്നു...
ഒരു പാടു
പാന്തരീ
വഴി വന്നുപൊയ്‌
കുറിചൂ
ശിലാ ലിഖിതമീ
പാതയിൽ,
അതിലെന്റെ
ആത്മവിലുരുകുന്ന
ഈണങ്ങൾ
ആരുമരിയതെ
ചേർത്തുവെചു
ഞാൻ
ആരുമറിയാതെ
ചേർത്തുവെചു..
എന്റെ കരളിലുരുകുന്ന
കാറ്റു പടർന്നു നിൻ
മുടിയകെ
തീ പിടികുമ്പോൾ
നേരമിരുൾ
തേടുന്നയീ
യാത്രയിൽ
പിന്നെ
ഞാനുമതിൽ
പങ്കു ചേരുമ്പോൾ സഖീ
നിന്റെ
ഇടനെഞ്ഞിൽ
ഉണരുന്ന
വേഗങ്ങളൊരൊന്നും
ചൊല്ലുന്നു
നേരമായ്‌....
മിഴികൾ
അടക്കാതിരിക്കാം
കൈകൾ
ഒരുമിച്ചു
ചേർത്തു പിടിക്കാം
കാറ്റിന്നു നേരെ
ഒഴുക്കിന്നു
മീതെ
അഗ്നിശലഭങ്ങലായ്‌
മാറാം
നമുക്കഗ്നിശലഭങ്ങളായ്‌
മാറാം.....