2010, മാർച്ച് 24, ബുധനാഴ്‌ച

ഓർമകൾ

വീടിനടുത്ത്

ഒരു കൊടിമരമുണ്ട്,

മുകളിൽ

ആയിരങ്ങളുടെ
ചോര വീണത്,

വേദനിക്കുമ്പോൾ

അതിനരികിലെത്തും

വിഹായസിനെ

ചുംബിച്ചുണർത്താൻ

വെമ്പുന്ന

അതിനെ

നോക്കി

ചുരുട്ടും മുഷ്ടി .....

ഇവിടെ

ചില

വാർത്തകൾ

വായികുമ്പോൾ,

കാണൂമ്പോൾ

ആറുനില കെട്ടിടത്തിന്റെ

താഴെ വന്നു നോക്കും,

കാണാതാകുമ്പോൾ

തികട്ടി വരുന്ന

വേദന കടിച്ചമർത്തും,

കിടകുമ്പോൾ

കണ്ണടച്ച്

ഓർത്തെടുക്കാൻ

ശ്രമിക്കും...

നഷ്ടമായവ


പ്രിയപ്പെട്ടവ.....

2010, മാർച്ച് 13, ശനിയാഴ്‌ച

വല്ലപ്പോഴും പൂക്കുന്ന മരം

വേലി കെട്ടി

അതിർത്തി

തിരിച്ച്

കാക്കുമ്പൊഴും,

ഇന്ദ്രിയങ്ങളെല്ലാം

തുറന്നു

വെക്കുന്നുണ്ട്,

കൊമ്പൊന്നു

ചായാൻ,

അയലത്തെ

മാവിന്റേയൊ

ആഞ്ഞിലിയുടേയൊ

വേരിൽ

വേരൊന്നു

കൊളുത്താൻ,

അതിർത്തി

ഭേദിച്ച്

വേലി

പൊളിച്ച്

ഒരിലയെങ്കിലും

താഴെ

വീഴാൻ.....

അപ്പോഴും

പൂക്കാതെ

കായ്ക്കാതെ

പെണ്മരം

സങ്കടമരം..................

2010, മാർച്ച് 11, വ്യാഴാഴ്‌ച

അകലം

ഭാര്യയെ സ്വപ്നം

കണ്ടെന്നു

സുഹ്രുത്ത്

പറഞ്ഞപ്പോൾ

പണ്ട്

അമ്പിളിയമ്മാവനെ

സ്വപ്നം

കാണാറുള്ളത്

ഞാൻ

ഓർത്തു......

2010, ജനുവരി 31, ഞായറാഴ്‌ച

മകന്റെ പരിഭവങ്ങൾ...

അച്ഛൻ

വരാറായെന്ന്‌

അമ്മ

പറഞ്ഞതോടെ

തുടങ്ങി

മൂന്ന്‌ വയസ്സുകാരൻ

മകന്റെ

പരിഭവങ്ങൾ...

വിരൽ നുണഞ്ഞ്‌

ഓടകുഴലും

മയിൽ പീലിയും

കിനാവു

കാണുമ്പോൾ

അമ്മയുടെ

മാറിൽ

അമർന്നു കിടക്കുന്നതിന്റെ

സുഖം

നഷ്ടപ്പെടും

എന്ന്‌ തുടങ്ങി

സങ്കടങ്ങളുടെ

പൊതിക്കെട്ട്‌

അവൻ

അഴിക്കാൻ

തുടങ്ങി....

പത്ത്‌

ആനയും

അതിനൊത്ത

നെറ്റിപട്ടങ്ങളും

അച്ഛൻ

കൊണ്ടു വരുന്നുണ്ടെന്ന്‌

അമ്മ,

ഈ അച്ഛനു

കാർഗോ

അയച്ചാൽ

പോരെ

അമ്മെ

നെറ്റിപട്ടം

കെട്ടിയ ആനകളെ,

അമ്മയോടുള്ള

അവന്റെ

മറുപടി ഇങ്ങനെയൊക്കെയാണു.......

2010, ജനുവരി 12, ചൊവ്വാഴ്ച

സക്കറിയയും..ഉണ്ണിത്താനും..ഒളിവുജീവിതങ്ങളും...

ഒളിവിന്റെ


സുഖത്തെ പറ്റിയാണു

സക്കറിയ

പറയുന്നത്‌,

ത്യാഗത്തിന്റെ

രക്തസാക്ഷിത്തങ്ങളല്ല,

സുഖിക്കാൻ

ഒളിവിൽ

പോയ

ഉണ്ണിത്താന്റെ

സങ്കടങ്ങളാണു

വിഷയം...

സക്കറിയക്ക്‌

സ്തുതി

ഉണ്ണിത്താനു

പരവതാനി...

ശിക്ഷ

മുഴുവൻ

ഒളിവു ജീവിതക്കാർകും